തിരുവനന്തപുരം: ഫോണ്‍ വിളിയില്‍ മുമ്പന്‍ മുഖ്യമന്ത്രിയാണെന്ന് നിയമസഭാരേഖ. സോളാര്‍ തട്ടിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇളക്കി മറിച്ചപ്പോഴും സ്വന്തമായി മൊബൈല്‍ ഫോണില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. എന്നാല്‍ മന്ത്രിസഭയില്‍ ഫോണ്‍ വിളികള്‍ക്കായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.