ഫീസ് കുറയ്ക്കാന്‍ തയാര്‍ - ജി.സുധാകരന്‍

ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി - കോടിയേരി

തിരുവനന്തപുരം | M. RAJU| Last Modified ചൊവ്വ, 26 ഫെബ്രുവരി 2008 (14:50 IST)
സഹകരണ വകുപ്പിന്‍റെ കീഴിലുള്ള പ്രഫഷണല്‍ കോളജുകളിലെ ഫീസ്‌ കുറയ്ക്കാന്‍ തയാറാണെന്ന്‌ വകുപ്പു മന്ത്രി ജി.സുധാകരന്‍ നിയമസഭയെ അറിയിച്ചു.

എന്നാല്‍, സര്‍ക്കാര്‍ സബ്സിഡി നല്‍കിയാലേ ഇതു സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. കൂടാതെ സഹകരണ മേഖലയില്‍ എല്ലാ മണ്ഡലങ്ങളിലും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി കൂടുതല്‍ സഹകരണ ബാങ്കുകള്‍ ധനസഹായവുമായി മുന്നോട്ട്‌ വരുന്നുണ്ട്‌. പാരലല്‍ കോളേജുകള്‍ക്ക്‌ പ്രഫഷണല്‍ കോളേജുകള്‍ അനുവദിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. കൊല്ലം ജില്ലയുടെ ടൂറിസം വികസനത്തിന്‌ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന്‌ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

നിയമസഭയിലെ ചോദ്യോത്തരവേളിയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ഇതിനായുള്ള ആദ്യവട്ട ചര്‍ച്ചകള്‍ നടക്കുകയാണ്‌. കൊല്ലത്തെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന വിനിമയ സംവിധാനവും കൊണ്ടു വരും. വിദേശികളായ വിനോദസഞ്ചാരികളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള സെല്ലുകള്‍ സംസ്ഥാനത്തുടനീളം തുടങ്ങാനും ധാരണയായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :