വില കൂട്ടിയില്ലെങ്കില്‍ ഇറക്കുമതി നിര്‍ത്തും - മില്‍മ

തിരുവനന്തപുരം| M. RAJU| Last Modified വ്യാഴം, 31 ജനുവരി 2008 (15:43 IST)
പാല്‍‌വില വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്നുമുള്ള പാല്‍ ഇറക്കുമതി ഫെബ്രുവരി പത്ത് മുതല്‍ നിര്‍ത്തി വയ്ക്കാന്‍ മില്‍മ തീരുമാനിച്ചു.

തിരുവനന്തപുരത്ത് നടന്ന മേഖലാ ജനറല്‍ബോഡി യോഗമാണ് ഈ തീരുമാനമെടുത്തത്. മില്‍മയുടെ നഷ്ടം മുപ്പത് കോടി കവിഞ്ഞ സാഹചര്യത്തില്‍ പാല്‍ വില ലിറ്ററിന് മൂന്നു രൂപ വര്‍ദ്ധിപ്പിക്കണമെന്നാണ് മില്‍മയുടെ ആവശ്യം. കര്‍ണാടകയില്‍ നിന്നും പാല്‍ കൊണ്ടു വരുന്നതു കൊണ്ടു മാത്രം പ്രതിദിനം ആറ് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകുന്നുണ്ട്.

വില വര്‍ദ്ധനയുമായി ബന്ധപ്പെട്ട് മില്‍മ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായും ഭക്‍ഷ്യ മന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. പാല്‍ വില വര്‍ദ്ധന അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപട്. ഈ സാഹചര്യത്തിലാണ് ഫെബ്രുവരി പത്തു വരെ കര്‍ണാടകയില്‍ നിന്നും പാല്‍ കൊണ്ടു വരാന്‍ തീരുമാനിച്ചത്.

പാല്‍ വില വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ കര്‍ണാടകയില്‍ നിന്നും പാല്‍ കൊണ്ടു വരുന്നത് നിര്‍ത്തിവയ്ക്കുമെന്നും മില്‍മ അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :