കൊച്ചി|
AISWARYA|
Last Modified വെള്ളി, 19 മെയ് 2017 (10:01 IST)
ഭര്‍ത്താവിന്റെ ജോലി പോയതിനെ തുടര്‍ന്ന് വിവാഹമോചനത്തിന് ഒരുങ്ങുന്ന ഭാര്യ ചെലവിന് നല്‍കണമെന്ന കുടുംബക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി തള്ളി. നേരത്തേ ഭര്‍ത്താവ് സമര്‍പ്പിച്ച് ഹര്‍ജിയില്‍ ഭാര്യ ഭര്‍ത്താവിന് ചിലവിന് നല്‍കണം എന്ന് കുടുംബക്കോടതി വിധിച്ചിരുന്നു.
പ്രണയിച്ച് വിവാഹം ചെയ്ത ഇവര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. വിവാഹമോചനത്തിന് നിയമനടപടി തുടങ്ങിയ ഭാര്യ ചിട്ടിക്കമ്പനിയിലെ തന്റെ ജോലി പോയ സാഹചര്യത്തില്‍ ചെലവിന് നല്‍കണമെന്ന ഭര്‍ത്താവിന്റെ ആവശ്യം കുടുംബക്കോടതി അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ ഭര്‍ത്താവ് സ്വയം ജോലി ചെയ്യാന്‍ വയ്യാത്ത വിധം ശാരീരിക മാനസീക പ്രശ്‌നങ്ങള്‍ ഉള്ളയാളാണെന്നതിന്റെ യാതൊരു സൂചനയും ഇല്ലെന്ന് കാണിച്ചാണ് ഹൈക്കോടതി കുടുംബക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്.