ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ സ്ഫോടനം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച വൈകുന്നേരം 6.30-നാണ് സ്റ്റേഷന് പിന്‍ഭാഗത്തെ മതിലിനോട് ചേര്‍ന്ന് സ്ഫോടനം ഉണ്ടായത്. തൊണ്ടി മുതലായ ബോംബാണൊ പൊട്ടിത്തെറിച്ചതെന്ന് സംശയിക്കുന്നു.
സംഭവം നടക്കുമ്പോള്‍ ജി ഡി ചാര്ജ്ജുകാരനും പാറാവുകാരനും മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. ആറ്റിങ്ങല്‍ ഡി വൈ എസ് പി പ്രശാന്തന്, സി ഐ ഷാജി എന്നിവര്‍ സംഭവ സ്ഥലത്തെത്തി.