പെട്രോള്‍ ടാങ്കിലിറങ്ങിയ തൃശൂര്‍ സ്വദേശി ശ്വാസംമുട്ടി മരിച്ചു

പെട്രോള്‍ ടാങ്കിലിറങ്ങിയ തൃശൂര്‍ സ്വദേശി ശ്വാസംമുട്ടി മരിച്ചു

ജിദ്ദ| JOYS JOY| Last Modified ശനി, 2 ഏപ്രില്‍ 2016 (08:41 IST)
പെട്രോള്‍ ടാങ്കിലിറങ്ങിയ തൃശൂര്‍ സ്വദേശി ശ്വാസംമുട്ടി മരിച്ചു. തൃശൂര്‍ ചേലക്കര സ്വദേശി ഇളനാട് തെക്കുവീട്ടില്‍ ബഷീര്‍ ആണ് മരിച്ചത്. 39 വയസ്സ് ആയിരുന്നു. ജോലിയുടെ ഭാഗമായി വസീരിയയിലെ പെട്രോള്‍ ടാങ്കില്‍ ഇറങ്ങിയപ്പോഴാണ് ശ്വാസതടസം നേരിട്ട് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആറു മീറ്റര്‍ താഴ്ചയുള്ള ടാങ്കിലേക്ക് ഏണി വെച്ചിറങ്ങി നഷ്‌ടപ്പെട്ട ഉപകരണം എടുക്കാനുള്ള ശ്രമത്തിനിടെയാണ് ശ്വാസതടസം ഉണ്ടായത്. സൗദി സിവില്‍ ഡിഫന്‍സ് വിഭാഗം യുവാവിനെ സാഹസികമായി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തൃശൂര്‍ ജില്ല കെ എം സി സി പ്രസിഡന്റ് എന്‍ എസ് എ മുജീബ്, പി യു ബഷീര്‍ ചേലക്കര എന്നിവര്‍ പറഞ്ഞു. മുഹമ്മദലി - ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: ആമിന ബീവി, റജില, സജില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :