ജിദ്ദ|
rahul balan|
Last Updated:
ഞായര്‍, 27 മാര്‍ച്ച് 2016 (13:58 IST)
സൗദി അറേബ്യയില്‍ നാല് സ്വര്‍ണ്ണ ഖനികള്‍ കൂടി കണ്ടെത്തി.
പെട്രോളിയം ,മിനറല്‍സ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എന്‍ഞ്ചിനീയര്‍ സുല്‍ത്താന്‍ ശൗലിയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ കണ്ടെത്തിയതും കൂടി കണക്കിലെടുക്കുമ്പോള്‍ സൗദിയിലെ സ്വര്‍ണ്ണ ഖനികളുടെ എണ്ണം പത്തെണ്ണമാകും. ഇപ്പോള്‍ കണ്ടെത്തിയ നാല് ഖനികളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് സുല്‍ത്താന്‍ ശൈലി പറഞ്ഞു.
സൌദിയുടെ സമ്പദ് വ്യവസ്ഥക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന മേഖലയാണ് സ്വര്‍ണ്ണ ഖനനം. 65,000 പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കനക്കുകള്‍ വ്യക്തമാക്കുന്നത്. പുതിയ ഖനിയുടെ പ്രവര്‍ത്തനം കൂടി തുടങ്ങുന്നതോടെ ഭാവിയില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഖനന മേഘലയില്‍ ലാബുകളിലും ഫാക്ടറികളിലും വനിതകള്‍ക്കും ജോലി ലഭ്യമാക്കും.