പൂക്കള്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ നിരോധിത ഉത്പന്നങ്ങള്‍ കടത്തുന്നു

കായംകുളം| WEBDUNIA|
PRO
PRO
നഗരത്തിലെ സസ്യമാര്‍ക്കറ്റുകളിലും കൃഷ്‌ണപുരത്തും വ്യാപകമായ തോതില്‍ നിരോധിത ഉത്പന്നങ്ങള്‍ വില്‍ക്കുന്നു. തമിഴ്‌നാട്ടില്‍ നിന്ന്‌ പുലര്‍ച്ചെ പൂക്കളുമായി വരുന്ന വാഹനങ്ങളിലാണ്‌ പുകയില ഉല്‍പന്നങ്ങള്‍ എത്തുന്നത്‌.

ഒരു പായ്ക്കറ്റിന്‌ മൂന്ന്‌ രൂപ പ്രകാരം വാങ്ങുന്ന ഹന്‍സ്‌, ഗണേഷ്‌, ശംഭു എന്നീ പുകയില ഉല്‍പന്നങ്ങള്‍ നഗരത്തിലെയും കൃഷ്ണപുരത്തേയും ചില മൊത്തകച്ചവടക്കാര്‍ വാങ്ങി കവര്‍ ഒന്നിന്‌ ഇരുപത്തിയഞ്ച്‌ രൂപയ്ക്കാണ്‌ വില്‍ക്കുന്നത. നിത്യേന പതിനായിരം രൂപയ്ക്ക്‌ മുകളില്‍ പുകയില ഉത്പന്നങ്ങളാണ്‌ ഈ കടകളില്‍ വിറ്റഴിക്കുന്നത്‌. കഴിഞ്ഞദിവസം കൃഷ്ണപുരത്ത്‌ മുനിസിപ്പാലിറ്റിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ നിന്നും ഉടമയുടെ വീട്ടില്‍ നിന്നും നിരവധി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു.

എന്നാല്‍ ഇയാള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഒന്നും തന്നെ പൊലീസ്‌ എടുക്കാതിരുന്നത്‌ മറ്റുള്ള കടകളിലേക്ക്‌ പുകയില ഉത്പന്നങ്ങള്‍ എത്തിക്കുവാനും വില്‍ക്കുവാനുമുള്ള പ്രവണത വ്യാപകമായിരിക്കുകയാണ്‌. രാവിലെ എട്ട്‌ മണിക്ക്‌ തുറക്കുന്ന കടകള്‍ രാത്രി പന്ത്രണ്ടു വരെയാണ്‌ പ്രവര്‍ത്തിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :