പുത്തൂര്‍ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ സി ബി ഐ അറസ്റ്റു ചെയ്തു. സബ് ഇന്‍സ്പെക്ടര്‍മാരായ ടി എന്‍ ഉണ്ണിക്കൃഷ്ണന്, രമേഴ്, കോണ്‍സ്റ്റബിള്‍ ശ്യാം പ്രസാദ് എന്നിവരെയാണ് സി ബി ഐ അറസ്റ്റു ചെയ്തത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് 29നായിരുന്നു കേസിനാധാരമായ സംഭവം. പാലക്കാട് ജില്ലയിലെ പുത്തൂരില്‍ വീട്ടമ്മയെ കഴുത്തറുത്തുകൊന്ന കേസിലെ പ്രതിയായ സമ്പത്ത് ആയിരുന്നു പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഈ കേസിലാണ് ഇപ്പോള്‍ മൂന്നുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
കേസില്‍ ക്രൈംബ്രാഞ്ച് പ്രതിപട്ടിക സമര്‍പ്പിച്ചിരുന്നു. സംശയസ്ഥാനത്തുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്ന കോടതിയില്‍ പ്രതിപട്ടിക സമര്‍പ്പിച്ചത്. രണ്ട് എസ് ഐമാരും ഒരു എ എസ് ഐയും ഒമ്പത് പൊലീസുകാരുമടക്കം 12 പേരായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്.
ഇവര്‍ക്കെതിരെ മനപ്പൂര്‍വമായ കൊലക്കുറ്റം ഉള്‍പ്പെടെ തെളിവു നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ദേഹോപദ്രവത്തിലൂടെ കുറ്റം സമ്മതിപ്പിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളും ആരോപിച്ചിരുന്നു. പിന്നീട് മെയ് 25നാണ് കേസ് സി ബി ഐ അന്വേഷിക്കാന്‍ ഉത്തരവിട്ടത്.