തിരുവനന്തപുരം|
AISWARYA|
Last Updated:
ബുധന്‍, 21 ജൂണ്‍ 2017 (16:47 IST)
കൊച്ചി പുതുവെപ്പില്‍ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ നിര്‍മാണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഈ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സമരസമിതിയുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഈ പദ്ധതിയില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും പരിസ്ഥിതി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന ആരോപണം വളരെ ഗൌരവതരമാണെന്നും ഇത് പരിശോധിക്കാന്‍ ഉന്നതല സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് കൂടാതെ നാടിന്റെ വികസനത്തിന് വേണ്ട പദ്ധതികൾ നടപ്പാക്കുയെന്നതാണ് സർക്കാർ നയം. അതില്‍ വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെങ്കിലും തരത്തിലും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെങ്കില്‍
അത് പരിഹരിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും പിണറായി വ്യക്തമാക്കി.
ഐ ഒ സി പദ്ധതിയില്‍ പുനരധിവാസം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. ടെർമിനലിന്റെ സുരക്ഷയെ സംബന്ധിച്ച സമരക്കാരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ല. പരിസ്ഥിതിക അനുമതി പ്രകാരമുള്ള കാര്യങ്ങൾ ഐ ഒ സി പാലിച്ചിട്ടില്ലെന്നാണ് സമരക്കാരുടെ ആരോപണം. അത് പരിശോധിക്കുമെന്നും
മുഖ്യമന്ത്രി വ്യക്തമാക്കി.