അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പൊലീസ് പിടിയിലായി. പേരൂര്‍ക്കട ഊളന്പാറ ലാറ്റക്സിനു പിന്‍ഭാഗത്തു താമസിക്കുന്ന വീട്ടമ്മയുടെ വീട്ടില്‍ കയറിയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ഇതുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ തൊട്ടടുത്ത് താമസിക്കുന്ന മാര്‍ത്താണ്ഡം സ്വദേശി ഭാനുമതി ഭവനില്‍ പുഷ്പരാജ് എന്ന 47 കാരനെയാണു പേരൂര്‍ക്കട പൊലീസ് പിടികൂടിയത്. മാതാപിതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം താമസിക്കുന്ന വീട്ടമ്മ ഒറ്റയ്ക്കായ സമയത്ത് പുഷ്പരാജ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണു പരാതി. യുവതി ബഹളം വച്ച് ആളെക്കൂട്ടിയപ്പോള്‍ പ്രതി ഇരുളില്‍ ഓടി ഒളിക്കുകയായിരുന്നു.
ഉടന്‍ തന്നെ വിവരം പേരൂര്‍ക്കട പൊലീസില്‍ അറിയിക്കുകയും സിഐ: കെ പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ എആര്‍ ക്യാമ്പിനു സമീപത്തു നിന്നു പിടികൂടുകയുമാണുണ്ടായത്. ഭാര്യയും രണ്ടു കുട്ടികളുമുള്ളയാളാണു പ്രതിയായ പുഷ്പരാജ്.