പീഡനം: പി ജയരാജന്റെ മകനെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന്‍ പ്ലസ്ടുവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന്‌ മഹിളാ കോണ്‍ഗ്രസ്‌. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചശേഷം മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക്‌ കൈമാറുകയായിരുന്നുവെന്ന്‌ മഹിളാ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷണ ആരോപിച്ചു.

വനിതാകമ്മിഷന്‍ അംഗങ്ങള്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മകന്‍ പീഡിപ്പിക്കുകയും അച്ഛന്‍ പേടിപ്പിക്കുകയും ചെയ്യുകയാണ്. മകനെ മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടിയെടുക്കണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.

അതേസമയം, സംഭവം പുറത്തറിഞ്ഞതോടെ കേസ്‌ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കണ്ണൂരിലെ പാര്‍ട്ടിഗ്രാമമായ കൊളത്തൂരിലെ ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :