തിരുവനന്തപുരം|
Last Modified ശനി, 4 ഫെബ്രുവരി 2017 (18:20 IST)
ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി വി എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്‍റെ ഭൂമി ആര് കൈവശം വച്ചാലും അത് തിരിച്ചെടുക്കേണ്ടത് പ്രാഥമികമായ ചുമതലയാണെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും വി എസ് തുറന്നടിച്ചു.
ലോ അക്കാദമിക്ക് ഭൂമി നല്‍കിയതിനെക്കുറിച്ച് അന്വേഷണമില്ലെന്നാണ് പിണറായി വിജയന്‍ നേരത്തേ പറഞ്ഞത്. സി പി രാമസ്വാമിയുടെ കാലത്ത് ഭൂമി നല്‍കിയതിനെപ്പറ്റി ഇപ്പോള്‍ അന്വേഷിക്കാന്‍ കഴിയില്ലെന്ന് പിണറായി വ്യക്തമാക്കി.
എന്നാല്‍, ലോ അക്കാദമി ഭൂമി പ്രശ്നത്തില്‍ അന്വേഷണം തുടരുമെന്ന് റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തുടര്‍ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം നടപടി സ്വീകരിക്കുമെന്നാണ് റെവന്യൂ മന്ത്രി അറിയിച്ചിരിക്കുന്നത്.
ലോ അക്കാദമിക്ക് വിദ്യാഭ്യാസ ആവശ്യത്തിന് നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വി എസ് നല്‍കിയ പരാതിയേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.