കൈകള്‍ ധോണി പിന്നിലേക്ക് ബലമായി പിടിച്ചുവച്ചു, കോഹ്‌ലിയും മനീഷ് പാണ്ഡ്യയും ചേര്‍ന്ന് മുഖം ബലമായി അമര്‍ത്തി പിടിച്ചു; ചാഹലിന് ഹോട്ടല്‍ മുറിയില്‍ നേരിടേണ്ടിവന്നത് ഇതൊക്കെയാണ് - വീഡിയോ കാണാം
ടീം ഇന്ത്യയെ ജയിപ്പിച്ച ചാഹലിനെ ധോണിയും കോഹ്‌ലിയും ‘ റാഗ് ’ ചെയ്‌തു!
ബംഗലൂരു|
jibin|
Last Modified വ്യാഴം, 2 ഫെബ്രുവരി 2017 (15:52 IST)
മൂന്നാം ട്വന്റി 20യില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കാന്‍ ചുക്കാന്‍ പിടിച്ചത് യുസ്‌വേന്ദ്ര ചാഹല്‍ എന്ന യുവതാരമായിരുന്നു. ഇയാന്‍ മോര്‍ഗനും ജോ റൂട്ടും ക്രീസിലുണ്ടായിരുന്നപ്പോള്‍ കളി ഇംഗ്ലണ്ടിന്റെ വരുതിയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചപ്പോഴാണ് ഇരുവരെയും അടുത്തടച്ച പന്തുകളില്‍ പുറത്താക്കി ചാഹല്‍ മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്.
ആരെയും കൊതിപ്പിക്കുന്ന പ്രകടനമാണ് ചാഹല്‍ പിന്നീട് പുറത്തെടുത്തത്. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി നിര്‍ണായകമായ ആറ് വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. കളി ഇന്ത്യയുടെ വരുതിയിലാക്കിയ യുവതാരത്തെ എടുത്തുയര്‍ത്തിയാണ് യുവരാജ് സിംഗ് അടക്കമുള്ളവര്‍ ഗ്രൌണ്ടില്‍ ആഹ്ലാദം പങ്കുവച്ചത്.
ജയത്തിന് ശേഷം ഹോട്ടല്‍ മുറിയില്‍ നടന്ന ആഘോഷത്തില്‍ കേക്ക് മുറിച്ചത് ചാഹലായിരുന്നു. തികച്ചും ആഘോഷത്തിമര്‍പ്പായിരുന്നു വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ നടന്നത്. എന്നാല്‍ മഹേന്ദ്ര സിംഗ് ധോണി കളം പിടിച്ചെടുത്തതോടെയാണ് ആഘോഷത്തിന്റെ സ്വഭാവം മാറിയത്.
കേക്ക് മുറിച്ച ചഹലിന്റെ കൈകള്‍ ധോണി പിന്നിലേക്ക് ബലമായി പിടിച്ചുവെച്ചു. ഈ സമയം കോഹ്‌ലിയും മനീഷ് പാണ്ഡ്യയും കൂടി ചാഹലിന്റെ മുഖം കേക്കില്‍ ബലമായി അമര്‍ത്തുകയുമായിരുന്നു. മുതിര്‍ന്ന താരങ്ങളായ യുവരാജ് സിംഗും ആശിഷ് നെഹ്‌റയുമടക്കമുള്ള ടീം അംഗങ്ങളെല്ലാം ആഹ്ലാദത്തില്‍ പങ്കുചേരാനുണ്ടായിരുന്നു.