പിടിച്ചുപറിക്കേസ്: രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
പിടിച്ചുപറിക്കേസുകളിലെ സ്ഥിരം പ്രതികളായ രണ്ട് പേരെ തമ്പാന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ മാണിക്യവിളാകം ഷിഹാബുദ്ദീന്‍ (40), ആറ്റിങ്ങല്‍ ഗണപതിക്ഷേത്രത്തിനു സമീപത്തെ ജയ്‍മോന്‍ (38) എന്നിവരാണു പൊലീസ് വലയിലായത്.

തമ്പാന്നൂര്‍ എസ്.എസ്.കോവില്‍ റോഡില്‍ ശനിയാഴ്ച രാത്രി കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടയിലാണു ഇവര്‍ പൊലീസിന്‍റെ പിടിയിലായത്. വിവിധ കേസുകളില്‍ അറസ്റ്റിലായപ്പോള്‍ ജയിലില്‍ വച്ചുണ്ടായ പരിചയം കാരണം ഇരുവരും ചേര്‍ന്ന് നിരവധി മോഷനങ്ങള്‍ നടത്താനിടയായി.

ഇവര്‍ക്കെതിരെ തമ്പാന്നൂര്‍, ഫോര്‍ട്ട്, വഞ്ചിയൂര്‍, പാറശാല, നെയ്യാറ്റിന്‍കര എന്നീ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. കൊല്ലം സ്വദേശി അജിത് കുമാറിനെ തടഞ്ഞു നിര്‍ത്തി പണവും ബാഗും കവര്‍ന്ന കേസുള്‍പ്പെടെ നിരവധി പിടിച്ചുപറി കേസുകളിലും ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

തമ്പാന്നൂര്‍ സി.ഐ ഷീന്‍ തറയിലിന്‍റെ നേതൃത്വത്തില്‍ എസ്.ഐ. എം.ഇക്ബാലും ഷാഡോ പൊലീസിലെ അംഗങ്ങളും ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :