തിരുവനന്തപുരം നഗരത്തില്‍ ബ്ലേഡ് പലിശക്കാരുടെ വീടുകളിലും ഓഫീസുകളിലും ഓപ്പറേഷന് ബ്ളേഡ് 3 എന്ന പേരില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ 22 കേന്ദ്രങ്ങളിലാണ് റെയ്ഡ്.
സിറ്റി പോലീസ് കമ്മീഷണര്‍ പി വിജയന്റെ നേതൃത്വത്തില്‍ 'ഓപറേഷന് ബ്ലേഡ് 3' എന്ന പേരില്‍ പുലര്‍ച്ചെ നാലു മണി മുതലാണ് റെയ്ഡ് നടന്നത്. റെയ്ഡില്‍ നിരവധി രേഖകളും ചെക്കുകളും പണവും പിടിച്ചെടുത്തിട്ടുണ്ട്.
വലിയതുറ സ്റ്റേഷന് പരിധിയിലെ ഒതു വീട്ടില്‍ നിന്ന് 38,000 രൂപയും നിരവധി ആധാരങ്ങളും ആര് സി ബുക്കുകളും തുകയെഴുതാത്ത ചെക്കുകളും പിടിച്ചെടുത്തു. മെഡിക്കല്‍ കോളേജ് സ്റ്റേഷന് പരിധിയില്‍ നിന്ന് 38 ലക്ഷം രൂപയുടെ ചെക്കും നിരവധി രേഖകളും പിടികൂടി.
ബ്ലേഡ് പലിശക്കാരുടെ ഭീഷണി മൂലം കഴിഞ്ഞ ദിവസം ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഏതാനും കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നിരുന്നു.