കൊല്ലം|
WEBDUNIA|
Last Modified ശനി, 22 മാര്‍ച്ച് 2014 (14:19 IST)
PRO
പലിശയ്ക്ക് പണം നല്കുന്ന സ്ത്രീയുടെ പണം അക്രമികള്‍ തട്ടിയെടുത്തു. കൊല്ലം അഞ്ചാലുമ്മൂട് പ്രാക്കുളത്തെ കാഞ്ഞാവെളി സ്വദേശി ലളിതാംബിക എന്ന സ്ത്രീയുടെ 3.5 ലക്ഷം രൂപയാണ് അക്രമികള്‍ തട്ടിയെടുത്തത്.
ശക്തികുളങ്ങര ഹാര്‍ബറില്‍ പണം പലിശയ്ക്ക് നല്‍കാനായി ബുധനാഴ്ച പുലര്‍ച്ചെ ഇവര്‍ എത്തിയത് മുന്നേ തന്നെ മനസ്സിലാക്കിയ സംഘം ബൈക്കിലെത്തിയാണ് പണം തട്ടിയെടുത്തത്. ഒരു സഹായിക്കൊപ്പം എത്തിയ ഇവരില്‍ നിന്ന് രണ്ടംഗ സംഘം പണം തട്ടിയെടുത്ത് കടന്നതിനെ സഹായി പിന്തുടര്ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല.
സംഭവമറിഞ്ഞ് കൊല്ലം പൊലീസ് കണ്ട്റോള് റൂമിലെ വാഹനം ബൈക്കിനെ പിന്തുടര്ന്നെങ്കിലും പോളയത്തോട് വച്ച് ബൈക്കുകാര് ഇടവഴിയിലൂടെ രക്ഷപ്പെട്ടതായി പൊലീസ് സൂചിപ്പിക്കുന്നു. വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.