പണം വെച്ചുള്ള ചീട്ടുകളി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
കൊച്ചി|
WEBDUNIA|
PRO
മൂവാറ്റുപുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് മാനേജരുടെ ക്വാര്‍ട്ടേഴ്സില്‍ പണംവെച്ച് ചീട്ടുകളിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തിര നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കര്‍ശന നിര്‍ദ്ദേശം നല്‍കി.
പൊതുമരാമത്ത് റസ്റ്റ് ഹൗസിലും ക്വാര്‍ട്ടേഴ്സിലും പണം വച്ചുള്ള ചീട്ടുകളി നടക്കുന്നു എന്ന പരാതിയുണ്ടായതിനാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചിലരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ വകുപ്പ് തലത്തില്‍ ചീഫ് എഞ്ചിനീയര്‍ നടത്തിയ അന്വേഷണത്തിലാണ് ചില പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കാളികളാണെന്ന് കണ്ടെത്തിയത്.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനം ചുമതലപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.