പത്തനംതിട്ട: പത്തനംതിട്ടയിലെ കോന്നിയില്‍ ഭൂചലനം. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ചലനം അനുഭവപ്പെട്ടത്. എന്നാല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീട്ടില്‍ നിന്ന് പുറത്തേക്ക് ഓടി.