കോഴിക്കോട് വീണ്ടും ഭൂചലനം

കോഴിക്കോട്| WEBDUNIA|
PRO
PRO
കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ചയും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഫറൂഖ്, നെല്ലൂര്‍, കരുവന്തിരുത്തി, മീഞ്ചന്ത എന്നിവിടങ്ങളിലാണ് മൂന്നു സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലം അനുഭവപ്പെട്ടത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പലഭാഗങ്ങളിലും ഞായറാഴ്ച നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 10.05 നും 10.10 നും ഇടയ്ക്കാണ് വലിയ മുഴക്കത്തോടുകൂടിയ ചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, ചാലിയം, പാളയം, മാങ്കാവ്, ചെറുവണ്ണൂര്‍, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, വള്ളിക്കുന്ന്, പരപ്പനങ്ങാടി എന്നിവിടങ്ങളിലുമാണ് ഞായറാഴ്ച ചലനമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :