ന്യൂഡില്‍സില്‍ പല്ലിയുടെ ഭാഗങ്ങള്‍

ആറ്റിങ്ങല്‍| WEBDUNIA|
PRO
PRO
ന്യൂഡില്‍സ് കൊതിയോടെ കഴിച്ച പത്താം ക്ലാസുകാരന്‍റെ തൊണ്ടയില്‍ എന്തോ ഒന്ന് കുടുങ്ങിയതോടെ ഛര്‍ദ്ദിച്ചപ്പോഴാണ് അതില്‍ പല്ലിയുടെ അംശങ്ങള്‍ കണ്ടെത്തി. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ന്യൂഡില്‍സ് പാചകം ചെയ്ത് കഴിച്ചപ്പോഴാണിത്.

ആറ്റിങ്ങല്‍ എസ്എന്‍ഡിപി യോഗം പ്രസിഡന്‍റ് കൊട്ടിയോട് സത്യസന്ധയില്‍ എസ് ഗോകുല്‍ ദാസിന്‍റെ മകനാണു ന്യൂഡില്‍സ് കഴിച്ച് ഛര്‍ദ്ദിച്ചത്. തുടര്‍ന്ന് പാചകം ചെയ്യാതെ ബാക്കിയിരുന്ന ന്യൂഡില്‍സ് പരിശോധിച്ചപ്പോള്‍ അതില്‍ പല്ലിയുടെ ഉണങ്ങിപ്പൊടിഞ്ഞ വാല്‍, തല എന്നീ ഭാഗങ്ങളും കണ്ടു.

ഗോകുല്‍ദാസ് ഭക്‍ഷ്യ സുരക്ഷാ വിഭാഗത്തെ വിവരം അറിയിക്കുകയും അവര്‍ വന്ന് പരിശോധിക്കുകയും കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ കൊണ്ടു പോവുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :