നെല്ലിയാമ്പതി പ്രശ്നം ഡല്‍ഹിയിലെത്തിക്കാന്‍ സതീശനും പ്രതാപനും

ന്യുഡല്‍ഹി| WEBDUNIA|
PRO
PRO
യു ഡി എഫിലെ ചൂടന്‍ വിഷയമായ നെല്ലിയമ്പതി പ്രശ്നത്തില്‍ പരാതിയുമായി വി ഡി സതീശനും ടി എന്‍ പ്രതാപനും ഡല്‍ഹിയിലെത്തി. എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്‌ത്രിയെയും സന്ദര്‍ശിച്ച്‌ പരാതി ഉന്നായിക്കാനാണ് ഇവര്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്.

നെല്ലിയാമ്പതി വിഷയത്തില്‍ കര്‍ഷകര്‍ക്കൊപ്പം ഉറച്ച് നില്‍ക്കാനാണ് കേരാളാ കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ നെല്ലിയാമ്പതിയുള്‍പ്പെടെയുള്ള വനഭൂമികളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അവ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നുമാണ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് എം എല്‍ എമാരുടെ നിലപാട്. ഇത് യു ഡി എഫില്‍ പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

നെല്ലിയാമ്പതി വിഷയത്തില്‍ ടി എന്‍ പ്രതാപന്‍ എം എല്‍ എയെ പി സി ജോര്‍ജ് ജാതീയമായി അധിക്ഷേപിച്ചതോടെയാണ് നെല്ലിയാമ്പതി പ്രശ്നം യു ഡി എഫില്‍ പൊട്ടിത്തെറി ഉണ്ടാക്കിയത്. വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എം എല്‍ എമാര്‍ പി സി ജോര്‍ജിനെതിരെ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ഇവര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചിരുന്നു.

യു ഡി എഫ് എം എല്‍ എമാരുടെ നെല്ലിയാമ്പതി സന്ദര്‍ശനം ഉപസമിതിയെ അപഹസിക്കുന്നതിന് തുല്യമാണെന്ന് ആരോപിച്ച് ഹസന്‍ ഉപസമിതി കണ്‍‌വീനര്‍ സ്ഥാനം രാജിവെച്ചതോടെ പ്രശ്നം രൂക്ഷമായിരിക്കുകയാണ്. പ്രശ്നം ഇടതുപക്ഷവും ഏറ്റെടുത്ത സാഹചര്യത്തില്‍ വിഷയം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. പ്രശ്നത്തില്‍ സര്‍ക്കാരിന് കര്‍ഷകര്‍ക്ക് അനുകൂലമായൊ പ്രതികൂലമായൊ നിലപാടെടുക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :