ജോര്‍ജിനും ഗണേശിനും പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്

തിരുവനന്തപുരം| ശ്രീകലാ ബേബി| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
നെല്ലിയാമ്പതി എസ്റ്റേറ്റ് വിഷയത്തില്‍ പരസ്യ പ്രസ്താവന നടത്തുന്നതില്‍ നിന്ന് ചീഫ് വിപ്പ് പി സി ജോര്‍ജിനും മന്ത്രി ഗണേശ്കുമാറിനും യു ഡി എഫ് യോഗം വിലക്ക് ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് ചേര്‍ന്ന യു ഡി എഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായത്.

നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി തീര്‍ന്ന സര്‍ക്കാര്‍ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച്‌ പഠിക്കാനായി യുഡിഎഫ്‌ ഉപസമിതി ഉടന്‍ നെല്ലിയാമ്പതി സന്ദര്‍ശിക്കും. പി സി ജോര്‍ജും സംഘത്തിനൊപ്പമുണ്ടാകും. എസ്റ്റേറ്റ്‌ ഏറ്റെടുക്കല്‍ വിഷയത്തില്‍ ഇതിനുശേഷം അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നും യു ഡി എഫ് യോഗത്തില്‍ ധാരണയായി.

നെല്‍വയല്‍, നീര്‍ത്തട സംരക്ഷണത്തിന്‌ സമഗ്രനിയമം വേണമെന്നും യോഗം ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :