നെടുമ്പാശേരി സ്വര്‍ണക്കടത്ത്‌: പ്രതികള്‍ക്കെതിരേ കോഫെപോസ ചുമത്തി

കൊച്ചി| WEBDUNIA|
PRO
PRO
കസ്‌റ്റംസ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതിന്‌ പിന്നാലെ നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസിലെ നാലു പ്രതികള്‍ക്കുമെതിരേ ചുമത്തി. ഫയിസ്‌, ആസിഫ, ആരിഫ, ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ്‌ കോഫെപോസ ചുമത്തിയിട്ടുള്ളത്‌. തിരുവനന്തപുരത്തു ചേര്‍ന്ന കോഫെപോസ ബോര്‍ഡ്‌ യോഗത്തിലാണ് തീരുമാനം. പ്രതികള്‍ പുറത്തിറങ്ങിയാല്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്‌ നടത്താന്‍ സാധ്യതയുള്ളതിനാല്‍ കൊഫേപോസ ചുമത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ആഭ്യന്തര വകുപ്പ്‌ സെക്രട്ടറിക്ക്‌ കസ്‌റ്റംസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

കള്ളക്കടത്ത്‌ ഉള്‍പ്പെടെ സ്‌ഥിരമായി സാമ്പത്തിക കുറ്റങ്ങള്‍ നടത്തുന്നവര്‍ക്ക്‌ എതിരെ ചുമത്തുന്ന നിയമമാണിത്‌. കൊഫേപോസ ചുമത്തി അറസ്‌റ്റ് ചെയ്‌താല്‍ രണ്ടു വര്‍ഷം വരെ കരുതല്‍ തടങ്കലില്‍ വയ്‌ക്കാം.വിചാരണ കൂടാതെ ഒരു വര്‍ഷം ജയിലിലിടാനും ഇതിലൂടെ കഴിയും. പ്രതികളെ കേസിന്റെ ആവശ്യത്തിനായി ഒരു സ്‌ഥലത്തു നിന്ന്‌ മറ്റൊരിടത്തിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ ഇനി പ്രത്യേക ഉത്തരവ്‌ സമ്പാദിക്കേണ്ട കാര്യമില്ല. ബോര്‍ഡ്‌ എടുത്ത തീരുമാനം സംസ്‌ഥാന ആഭ്യന്തര വകുപ്പാണ്‌ ഉത്തരവായി പുറത്തിറക്കേണ്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :