നിലമ്പൂരില്‍ വനത്തിനുള്ളില്‍ വനപാലകര്‍ക്കു നേരെ വെടിവയ്പ്പ്; ഉന്നത പൊലീസ് സംഘം അന്വേഷണത്തിന്
നിലമ്പൂര്‍|
WEBDUNIA|
PRO
മാവോയിസ്റ്റ് വേട്ടയെന്ന പേരില്‍ പൊലീസ് നടത്തുന്ന പ്രകടനം പ്രഹസനമാകുമ്പോള്‍ കാര്യങ്ങള്‍ ഗുരുതരമാകുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു.
നിലമ്പൂര്‍ വനത്തിനുള്ളില്‍ വനപാലകര്‍ക്കു നേരെ അജ്ഞാത സംഘം വെടിവയ്പ് നടത്തിയ സംഭവത്തില്‍ മാവോയിസ്റ്റുകളാണെന്ന് പൊലീസിന് സംശയം.
ഉന്നത പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. ഐ ജി ഗോപിനാഥിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ കെഎഫ്ആര്‍ഐയില്‍ യോഗം ചേര്‍ന്ന ശേഷമാണ് അന്വേഷണം തുടങ്ങിയത്.
പൂക്കോട്ടുംപാടം ടൗണില്‍ നിന്നു ഏഴു കിലോമീറ്റര്‍ അകലെയുള്ള ടി. കെ കോളനി ഫോറസ്റ്റ് സ്റ്റേഷനു സമീപമാണ് വ്യാഴ്ച വൈകുന്നേരം 5.10ന് ആക്രമണമുണ്ടായത്.
വനം വകുപ്പിന്റെ വാച്ചര്‍ ചന്ദ്രന്, ഗാര്‍ഡ് ശശി എന്നിവര്‍ക്കു നേരെയാണു മാവോയിസ്റ്റുകളെന്നു സംശയിക്കുന്ന സംഘം വെടിവച്ചത്. വെടിയൊച്ച കേട്ട് ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. വനത്തില്‍ ഡ്യൂട്ടിയുടെ ഭാഗമായുള്ള സന്ദര്‍ശനം നടത്തി ഓഫീസിലേക്കു തിരിച്ചുവരുമ്പോഴാണു വെടിവയ്പ്പുണ്ടായത്.
മൂന്നു പേരടങ്ങുന്ന സംഘമാണു വെടിവച്ചതെന്നും മൂന്നു പേരും തോക്കുധാരികളാണെന്നും വനപാലകര്‍ പറയുന്നു. മാവോയിസ്റ്റു സാന്നിധ്യം സംബന്ധിച്ചു മാസങ്ങള്‍ക്കു മുമ്പേ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടും സുരക്ഷ ശക്തമാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുകയായിരുന്നു.
പോലീസും തണ്ടര്‍ ബോള്‍ട്ടു സേനയും മറ്റും നടത്തിയ പരിശോധനയില്‍ കാര്യമായ വിവരമൊന്നും തന്നെ ലഭിച്ചില്ല. മാവോയിസ്റ്റുകള്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കൂടുതലൊന്നും അതിനെക്കുറിച്ച് പറയാനാവില്ലെന്നും സംസ്ഥാന പൊലീസ് മേധാവി പറഞ്ഞിരുന്നു.