കോട്ടയം: |
WEBDUNIA|
Last Modified ശനി, 25 മെയ് 2013 (18:29 IST)
PRO
PRO
പട്ടാപ്പകല്‍ നടുറോഡില്‍ പീഡനശ്രമം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തടഞ്ഞു. രണ്ടു പെണ്‍കുട്ടികളെ കയറി പിടിക്കാന്‍ ശ്രമിച്ചയാളെ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ചങ്ങനാശ്ശേരിക്കടുത്ത് തുരുത്തിയില്‍ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം ചെങ്ങന്നൂര്‍ സ്വദേശി ശശിയാണ് പിടിയിലായത്. സികെ സദാശിവന് എംഎല്‍എയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു ആഭ്യന്തരമന്ത്രി. തുരുത്തി പള്ളിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പതിമൂന്നും പന്ത്രണ്ടും വയസുമുള്ള രണ്ട് പെണ്‍കുട്ടികളെ ശശി എന്ന് പേരുള്ളയാള്‍ കയറിപ്പിടിച്ചത്.
ഇത് കണ്ട ആഭ്യന്തരമന്ത്രി ഉടന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ ഗണ്‍മാനും ഡ്രൈവറും പേഴ്സണല്‍ അസിസ്റ്റന്റും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ചങ്ങനാശേരി എസ്ഐക്ക് ഇയാളെ കൈമാറിയതിന് ശേഷമാണ് തിരുവഞ്ചൂര്‍ പോയത്.
അതേസമയം പിടിയിലായ ശശിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.