നടി പ്രിയങ്കയുടെ മരണം: അമ്മ ജയലക്ഷ്മി നിലപാട് മാറ്റി

കല്പറ്റ| WEBDUNIA|
PRO
PRO
നടി പ്രിയങ്കയുടെ മരണം സംബന്ധിച്ച് അമ്മ ജയലക്ഷ്മി നിലപാട് മാറ്റി. തന്റെ മകളുടെ മരണത്തില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി ഫയസിനു പങ്കുണ്ടെന്നു കരുതുന്നില്ലെന്നു പ്രിയങ്കയുടെ അമ്മ ജയലക്ഷ്മി വ്യക്തമാക്കി. മരണത്തില്‍ ഫയസിനു പങ്കുണ്ടെന്നാണ് കഴിഞ്ഞ ദിവസം ജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞത്. 2011 നവംബര്‍ 26- നു കോഴിക്കോട്ടെ ഫ്ളാറ്റില്‍ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയ പ്രിയങ്ക പിന്നീടു മരിക്കുകയായിരുന്നു. മകളെ പീഡിപ്പിച്ചു കൊന്നതാണെന്നാരോപിച്ചാണു ജയലക്ഷ്മി കഴിഞ്ഞദിവസം രംഗത്തുവന്നത്. താമരശേരി സ്വദേശി റഹീമും അയാളുടെ സുഹൃത്ത് ഫറോക്ക് സ്വദേശി രഞ്ജിത്തിനും മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഫയസും റഹീമും സുഹൃത്തുക്കളുമാണെന്നും റഹീമിനെ പ്രിയങ്കയ്ക്കു പരിചയപ്പെടുത്തിയതു ഫയസാണെന്നും ജയലക്ഷ്മി പറഞ്ഞിരുന്നു.

അതേസമയം, തനിക്കെതിരേ ആരോപണമുന്നയിച്ച മുന്‍ ഭര്‍ത്താവ് പ്രേമന്‍ മകളുടെ മരണത്തെക്കുറിച്ചു പരാതി ഉന്നയിക്കാതിരിക്കാന്‍ പ്രതികളില്‍നിന്നു പത്തുലക്ഷം രൂപ വാങ്ങിയെന്നു ജയലക്ഷ്മി ആരോപിച്ചു. പ്രിയങ്കയുടെ മരണത്തിന് ഉത്തരവാദി ജയലക്ഷ്മിയാണെന്നു പ്രേമന്‍ ആരോപിച്ചിരുന്നു. എന്നാല്‍, നേരത്തേതന്നെ വിവാഹബന്ധം വേര്‍പെടുത്തിയ പ്രേമന് തന്റെ കാര്യത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്നു ജയലക്ഷ്മി പറഞ്ഞു. തന്റെ പേരിലുള്ള സ്വത്തും സ്വര്‍ണവും വിറ്റുതുലച്ച പ്രേമന്‍ തന്നെയും വില്‍ക്കാന്‍ ശ്രമിച്ചെന്നും അവര്‍ ആരോപിച്ചു.

പ്രേമന്റെ ഭാഗത്തുനിന്നു സഹിക്കാനാവാത്ത പീഡനമുണ്ടായപ്പോഴാണ് 2010 വംബറില്‍ വിവാഹബന്ധം വേര്‍പെടുത്തിയത്. തന്റെ പരാതിയില്‍ അന്വേഷണം ടന്നിരുന്നെങ്കില്‍ കേസിന് തുമ്പുണ്ടാകുമായിരുന്നുവെന്നും പണത്തിന്റെ ബലത്തില്‍ കൊലപാതകം ആത്മഹത്യയായി മാറുകയായിരുന്നുവെന്നും ജയലക്ഷ്മി ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :