കൊച്ചി|
aparna|
Last Modified തിങ്കള്‍, 3 ജൂലൈ 2017 (08:32 IST)
കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി പൊലീസ്. നടിയെ ഓടുന്ന വണ്ടിയില്‍ വെച്ച് മുഖ്യപ്രതിയായ പള്‍സര്‍ സുനി ആക്രമിക്കുന്നതിന്റെ
ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനായുള്ള പരിശോധനയിലാണ് പൊലീസ്.
ലഭിച്ച ദൃശ്യങ്ങള്‍ ഇരുട്ടിലായതിനാല്‍ വ്യക്തതയില്ലെന്നും നടിയുടെ കരയുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാമെന്നുമാണ് പൊലീസിനോട് അടുത്ത വ്രത്തങ്ങള്‍ പറയുന്നത്. സുനി തന്നെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി നടി തന്നെ വ്യക്തമാക്കിയിരുന്നതാണ്.
എന്നാല്‍, മൊബൈല്‍ ഫോണ്‍ പുഴയിലെറിഞ്ഞെന്നും മെമ്മറി കാര്‍ഡ് നശിപ്പിച്ചെന്നും സുനി മൊഴി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് സുനി തന്നെ മൊഴി മാറ്റി പറയുകയും ചെയ്തു. മെമ്മറി കാര്‍ഡ് നടി കാവ്യാമാധവന്റെ കാക്കനാടുള്ള ഷോപ്പില്‍ ഏല്‍പ്പിച്ചെന്നായിരുന്നു രണ്ടാമത്തെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഷോപ്പില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.