തെരഞ്ഞെടുപ്പ് സുരക്ഷ: കേന്ദ്രസേനയെത്തി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സേന സംസ്ഥാനത്തെത്തി. 20 കമ്പനി കേന്ദ്രസേനയാണ്‌ സംസ്ഥാനത്തെത്തിയിട്ടുള്ളത്.

ഇവരില്‍ ഭൂരിഭാഗത്തെയും ഉത്തര കേരളത്തിലാവും വിന്യസിക്കുക. പ്രശ്നബാധിത ബൂത്തുകള്‍ ഏറെയുള്ള ജില്ലകളിലും മറ്റും വളരെ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്.

അതേ സമയം സംസ്ഥാനത്തു നിന്നുള്ള പൊലീസിന്‍റെ കമ്പനി സേന കര്‍ണ്ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലാവും സുരക്ഷാ കാര്യങ്ങള്‍ നോക്കുക. ഇതിനായി സംസ്ഥാന പൊലീസിന്‍റെ 12 കമ്പനികളാണ്‌ പോയിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :