തുടർച്ചയായി നാല് ദിവസങ്ങളിൽ ബാങ്ക് അവധി വരുന്നു !

പണമിടപാടുകള്‍ ഉടന്‍ നടത്തിക്കോളൂ...

AKJ IYER| Last Updated: തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (11:46 IST)
ജാഗ്രത! കരുതിയിരിക്കുക,
കാര്യമായ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ഉൾപ്പെടെയുള്ള പൊതുജനത്തിന് പണികിട്ടുമെന്ന കരുതുന്ന രീതിയിൽ തുടർച്ചയായി നാല് ദിവസങ്ങളിൽ ബാങ്ക് അവധി വരുന്നു. മാസം അവസാനത്തെ
ദിവസങ്ങളിൽ മഹാനവമി, വിജയ ദശമി അവധി പ്രമാണിച്ച് ബാങ്കുകൾ പൂട്ടിയിട്ടും. ഇതിന്റെ തുടർച്ചയായി വരുന്ന ഒക്ടോബർ ഒന്ന് ഞായറാഴ്ചയായതിനാൽ അന്നും ബാങ്കുകൾ പ്രവർത്തിക്കില്ല.

അടുത്ത ദിവസം ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദേശീയ അവധി ദിവസമായതിനാൽ അന്നും ബാങ്കുകൾ ഉണ്ടാവില്ല. തുടർച്ചയായ നാല് ദിവസത്തെ ബാങ്ക് അവധികൾ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നുറപ്പുതന്നെ. അതുപോലെ തന്നെ ബാങ്കുകളുടെ എ.ടി.എമ്മുകളും പണി തന്നേക്കും. തുടർച്ചയായ അവധി എ.ടി.എമ്മുകളെയും ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ കാലിയാക്കിയേക്കും. എന്തായാലും കരുതിയിരിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :