ന്യൂഡൽഹി|
jibin|
Last Modified ബുധന്‍, 30 ഓഗസ്റ്റ് 2017 (21:17 IST)
ബിജെപി സര്‍ക്കാര്‍ അപ്രതീക്ഷിതമാക്കിയ നടപ്പാക്കിയ നോട്ട് നിരോധനം വിജയം കണ്ടില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) വ്യക്തമാക്കിയതിന് പിന്നാലെ മലക്കം മറിഞ്ഞ് കേന്ദ്രസർക്കാർ.
കള്ളപ്പണത്തിനെതിരെ നടപടിയെടുക്കാത്തവർ ഇപ്പോള്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി. നോട്ട് നിരോധനം കൊണ്ടുവന്നത് കള്ളപ്പണം തടയുന്നതിനു വേണ്ടി മാത്രമല്ല. നോട്ട് ഉപയോഗം കുറയുന്നതിനും ഡിജിറ്റൽ ഇടപാട് വർദ്ധിക്കുന്നതിനും 500,1000 രൂപാ നോട്ടുകള്‍ നിരോധിച്ചത് സഹായകമായെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനത്തിനു ശേഷം പണലഭ്യത 17 ശതമാനം കുറഞ്ഞു. നികുതി ദായകരുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായെന്നും
ജെയ്റ്റ്ലി പറഞ്ഞു.
അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായിട്ടാണ് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.
2016 നവംബര്‍ എട്ടിന് 15.44 ലക്ഷം കോടിയുടെ 500,1000 രൂപ നോട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. ഇതില്‍ 15.28 ലക്ഷം കോടി തിരികെയെത്തിയെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ട് നിരോധിച്ചതുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ എത്തിയ നോട്ടുകളുടെ കണക്കാണിത്.