ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഏര്‍പ്പെടുത്തിയ ഉപരോധം എന്‍ എസ് എസ് പിന്‍വലിക്കുന്നു. തിരുവഞ്ചൂര്‍ നല്ല നായരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.
തിരുവഞ്ചൂര്‍ എന്‍എസ്എസ് ആസ്ഥാനത്തേക്ക് വരേണ്ടെന്ന നിലപാട് അന്നെടുക്കാന്‍ കാരണമെന്താണെന്ന് തിരുവഞ്ചൂരിനും രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും നല്ലതുപോലെയറിയാമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ജെ കുര്യനെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയതില്‍ സന്തോഷമുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.