അന്വേഷണം അട്ടിമറിക്കാന്‍ കണ്ണൂര്‍ ലോബിയുടെ ശ്രമം: തിരുവഞ്ചൂര്‍

കോട്ടയം| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ സി പി എം കണ്ണൂര്‍ ലോബി ശ്രമിക്കുന്നെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസില്‍ വഴിത്തിരിവുണ്ടാക്കുന്ന മൊഴി വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എസ് പി ടി കെ രാജ്മോഹനെ മികച്ച ഉദ്യോഗസ്ഥനായി തെരഞ്ഞെടുത്തത്‌ എല്‍ ഡി എഫ് സര്‍ക്കാരാണെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കാവുന്ന വകുപ്പുകളിലുള്ള കുറ്റമാണ്‌ കേസില്‍ അറസ്റ്റിലായ സി പി എം ഏരിയാ ഓഫീസ്‌ സെക്രട്ടറി സി ബാബു ചെയ്തത്‌. അതിനാലാണ്‌ ജാമ്യം നല്‍കിയതെന്നും അതില്‍ മറ്റ്‌ സംശയങ്ങള്‍ വേണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അന്വേഷണത്തില്‍ ഇടപെടുന്നത് കുറ്റകരമാണ്. അന്വേഷണത്തില്‍ ഇടപെട്ട എം വി ജയരാജന്‍ കുറ്റം ചെയ്തെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യസന്ധമായി അവര്‍ക്ക്‌ തൃപ്തിയാകുന്ന തരത്തില്‍ പൂര്‍ണമായി തെളിവുകള്‍ ശേഖരിക്കുമ്പോഴാണ് അന്വേഷണം പൂര്‍ത്തിയാകുകയെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :