താരങ്ങളുടെ വരവ് സി പി എം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മികവ് നല്‍കും: പിണറായി

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങളെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കെ പി എ സി ലളിതയുടെ കാര്യം ചര്‍ച്ച ചെയ്തുവര

തിരുവനന്തപുരം, സി പി എം, പിണറായി വിജയന്, കെ പി എ സി ലളിത Thiruvanathapuram, CPM, Pinarayi Vijayan, KPAC Lalitha
തിരുവനന്തപുരം| rahul balan| Last Updated: തിങ്കള്‍, 21 മാര്‍ച്ച് 2016 (11:57 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍
സിനിമാ താരങ്ങളെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കെ പി എ സി ലളിതയുടെ കാര്യം ചര്‍ച്ച ചെയ്തുവരികയാണ്. ഇക്കാര്യത്തില്‍ തീരുമാനം ഉടനെ ഉണ്ടാകുമെന്നും പിണറായി പറഞ്ഞു.

ഇത്തരം സെലിബ്രേറ്റികളെ സ്ഥാനാര്‍ത്ഥികളാക്കുന്നത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മികവ് നല്‍കുമെന്നാണ് വിലയിരുത്തലെന്നും പിണറായി പറഞ്ഞു. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രശ്‌നമില്ല. അന്തിമ പട്ടിക വരുമ്പോള്‍ എല്ലാം പരിഹരിക്കപ്പെടും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തേക്കുറിച്ച് ചില സ്ഥലങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ അന്തിമ പട്ടിക പുറത്തിറങ്ങുമ്പോള്‍ അവസാനിക്കുമെന്നും പിണറായി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :