താന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതില്‍ യുഡി‌എഫിന് പങ്ക്; ആര്‍ ശെല്‍‌വരാജ്

തിരുവനന്തപുരം| WEBDUNIA| Last Modified ഞായര്‍, 25 ഓഗസ്റ്റ് 2013 (10:21 IST)
PRO
തന്നെ നേരത്തെ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കാന്‍ പ്രധാനമായും പങ്കുവഹിച്ചത് യുഡി‌എഫ് ആണെന്ന് ആര്‍ ശെല്‍‌വരാജ് തുറന്നടിച്ചു.

താന്‍ നേരത്തെ എംഎല്‍എ സ്ഥാനം രാജിവെച്ചതില്‍ യുഡിഎഫിലെ എല്ലാവര്‍ക്കും ഒരു പോലെ പങ്കുണ്ടെന്നാണ് ആര്‍ ശെല്‍വരാജ് പറഞ്ഞത്. തന്നെ രാജിവെപ്പിച്ചതില്‍ പിസി ജോര്‍ജിന് മാത്രമായിട്ട് പങ്കില്ല. തന്റെ രാജിക്കാര്യം മുഖ്യമന്ത്രി അറിഞ്ഞത് അന്ന് രാവിലെയാണെന്നും ആര്‍ ശെല്‍‌വരാജ് പറഞ്ഞു.

ചാനല്‍ ചര്‍ച്ചകളില്‍ പി സി ജോര്‍ജ് കാര്യങ്ങള്‍ തിരിച്ചും മറിച്ചും പറഞ്ഞുകൊണ്ടിരിക്കുമെന്നും ശെല്‍വരാജ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :