തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തുകയാണ് ഡോക്ടര്‍മാര്‍. ഡ്യൂട്ടി സമയം വര്‍ധിപ്പിച്ചതിനെതിരെയാണ് ഡോക്ടര്‍മാരുടെ സമരം. ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാത്ത വിധമായിരിക്കും സമരമെന്ന് കെജിഎംഒഎ ഭാരവാഹികള്‍ പറഞ്ഞിരുന്നു.