ഡീസല്‍ പ്രതിസന്ധി: കെഎസ്ആര്‍ടിസിയ്ക്ക് 10 കോടി നല്കാന് മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
കെസ്ആര്‍ടിസിയുടെ ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ 10 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം. അടിയന്തര ധനസഹായമായിട്ടാണ് 10 കോടി നല്‍കുന്നത്. 67 ഡിപ്പോകളിലെ ഡീസല്‍ പമ്പുകള്‍ സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വാടകയ്ക്ക് നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലുള്ള നടപടികളുമായി മുന്നോട്ട് പോകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
67 പമ്പുകള്‍ സപ്ലൈകോയ്ക്ക് വാടകയ്ക്കു നല്കി അവിടെ നിന്ന് ഡീസല്‍ വാങ്ങാമെന്ന നിര്‍ദ്ദേശം എണ്ണക്കമ്പനി പ്രതിനിധികള്‍ അംഗീകരിച്ചിരുന്നു. ഡീസല്‍ സബ്സീഡി പിന്‍വലിച്ചതാണ് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയത്.
കെഎസ്ആര്‍ടിസിക്ക് വിതരണം ചെയ്യുന്ന ഡീസലിന്റെ വില എണ്ണ കമ്പനികള്‍ കുത്തനെ കൂട്ടിയിരുന്നു. 19.39 രൂപയാണ് ഒരു ലിറ്ററിന് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു ലിറ്റര്‍ ഡീസല്‍ ലഭിക്കണമെങ്കില്‍ കെഎസ്ആര്‍ടിസി ഇനി മുതല്‍ 73.26 രൂപ നല്‍കണം.