മൂന്നാര്‍|
WEBDUNIA|
Last Modified ഞായര്‍, 31 ജനുവരി 2010 (10:53 IST)
മൂന്നാറില്‍ ടാറ്റ അനധികൃതമായി നിര്‍മ്മിച്ച ചെക്ക് ഡാമുകള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും ദേവികുളം മുന്‍ എം എല്‍ എയുമായ എ കെ മണി. മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാം പൊളിക്കാന്‍ ശ്രമിച്ചാല്‍ ഗാന്ധിയന്‍ മാര്‍ഗത്തില്‍ തടയും. ടാറ്റയെ മറയാക്കി വന്‍കിട കൈയേറ്റക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് മൂന്നാറില്‍ നടക്കുന്നത്. തടയണ നിര്‍മ്മിച്ചത് നിയമവിരുദ്ധമാണെങ്കില്‍ പൊളിച്ചു മാറ്റുകയല്ല ഏറ്റെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച അനധികൃത ഡാമുകള്‍ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി ഇന്നലെ മൂന്നാര്‍ സന്ദര്‍ശിച്ച മന്ത്രിസഭാ ഉപസമിതി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡാം പൊളിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയിരിക്കുന്നത്.