ടി പി വധം: പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് തെളിഞ്ഞാല്‍ നടപടിയെന്ന് പിണറായി
കണ്ണൂര്‍|
ശ്രീകലാ ബേബി|
PRO
PRO
ടി പി ചന്ദ്രശേഖരന് വധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് ആരോപിക്കുന്നവര്‍ കുറ്റക്കാര്‍ തന്നെയാണൊയെന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശരിയാണെന്ന് തെളിഞ്ഞാല്‍ അത്തരക്കാര്‍ക്കെതിരെ പാര്‍ട്ടി നടപടിക്രമം പാലിച്ച് നടപടിയെടുക്കും. എന്നാല്‍ പൊലീസിന്‍െറ ആരോപണങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു. കൂത്തുപറമ്പിനടുത്ത് മാനന്തേരിയില്‍ ഞാലില്‍ ബ്രാഞ്ച് കമ്മിറ്റി നിര്‍മ്മിച്ച ഇ കെ നായനാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി പി ചന്ദ്രശേഖരന് വധത്തില്‍ സി പി എമ്മിന് പങ്കിലെന്ന നിലപാടായിരുന്നു പിണറായി വിജയന് ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ ആ നിലപാടില്‍ നിന്നുള്ള പിന്മാറ്റമായിട്ടാണ് പിണറായിയുടെ ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.