ടിപി വധത്തില്‍ സിപിഎം പിന്തുടരുന്നത് മോഡിയുടെ സമീപനം: ചെന്നിത്തല

കോഴിക്കോട്| WEBDUNIA|
PRO
PRO
ഗുജറാത്തില്‍ നരേന്ദ്രമോഡി സ്വീകരിച്ച സമീപനമാണ് കേരളത്തില്‍ സിപിഎം പിന്തുടരുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ടി പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

സാക്ഷികളെ കൂറുമാറ്റി ടിപി വധക്കേസ് അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ഗുജറാത്ത് കൂട്ടക്കൊലക്കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ച മോഡിയുടെ സമീപനമാണ് ടി പി വധക്കേസില്‍ സിപി‌എം നടപ്പാക്കുന്നത്.

'സമൃദ്ധകേരളം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി ചെന്നിത്തല നടത്തുന്ന കേരളയാത്രയ്ക്കിടെ ബുധനാഴ്ച അദ്ദേഹം ടിപി ചന്ദ്രശേഖരന്റെ വിധവ രമയെ അവരുടെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :