ടിപി വധം: സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് കെ കെ രമ

കോഴിക്കോട്| WEBDUNIA|
PRO
PRO
ടിപി വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് രമ പറഞ്ഞു. ഇത് തങ്ങളുടെ നേരത്തെയുള്ള ആവശ്യമാണെന്ന് രമ ചൂണ്ടിക്കാട്ടി.

അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. വി എസ് അച്യുതാനന്ദന്‍ നടത്തിയ നീക്കങ്ങള്‍ക്ക് അതിന്റേതായ ഫലം ഉണ്ടായിട്ടുണ്ടെന്നും രമ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :