ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫിസില്‍ മാത്രമല്ല തലശേരിയിലും ഗൂഢാലോചന നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. തലശേരി ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. ഗൂഢാലോചനയില്‍ പങ്കാളിയായ തലശേരി ഏരിയാ കമ്മിറ്റി അംഗം മാഹി ചൂടിക്കോട്ട പുത്തലത്തുപൊയില്‍ പി പി രാമകൃഷ്ണനെ അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ചന്ദ്രശേഖരനെ വധിക്കാന്‍ ഒന്നര വര്‍ഷം മുമ്പാണ് തലശേരിയില്‍ ഗൂഢാലോചന നടന്നത്. തുടര്‍ന്ന് ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫിസിലും ഗൂഢാലോചന നടന്നു. അക്രമി സംഘാംഗമായ കിര്‍മാണി മനോജും ഇതില്‍ പങ്കെടുത്തിരുന്നു.
കൊലയാളികളെ രക്ഷപ്പെടാന്‍ സഹായിച്ച തലശേരി കോടിയേരി മൂഴിക്കര കാട്ടിപ്പറമ്പത്തു മാറോളി വീട്ടില്‍ അഭിനേഷ് എന്ന അഭിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.