പെരുമ്പാവൂര്‍|
rahul balan|
Last Modified ശനി, 4 ജൂണ്‍ 2016 (13:33 IST)
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകയുടെ രേഖാ ചിത്രം കഴിഞ്ഞ ദിവസമാണ് പൊലീസ് പുറത്തു വിട്ടത്. ഇതോടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. രേഖാചിത്രവുമായി സാമ്യം തോന്നിയതോടെയാണ് പറവൂരിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന തസ്ലിക് എന്ന യുവാവിന്റെ ചിത്രം ചിലര്‍ ഫേസ്ബുക്കിലടക്കം പ്രചരിപ്പിച്ചത്. ചിത്രം വൈറലായതോടെയാണ് വിശദീകരണവുമായി യുവാവുതന്നെ രംഗത്തെത്തിയത്.
ചിത്രം ആരുടേതെന്നുപോലും അറിയാതെ ഇത്തരത്തില്‍ ചിത്രം ഷെയര്‍ ചെയ്തത് തന്നെ ഏറെ വേദനിപ്പിക്കുന്നു. തന്നെയല്ല ആരെയും ഇതുപോലെ വേദനിപ്പിക്കരുതെന്നും തസ്‌ലിക് ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രം പൊലീസ് പുറത്ത് വിട്ട ശേഷം എന്റെ മുഖവുമായി സാദൃശ്യം തോന്നുന്നുവെന്ന് കൂട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാൽ അത് ഇങ്ങനെയൊരു പ്രശ്നത്തിലേക്കെത്തിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. എന്നാല്‍ പൊലീസില്‍ പരാതി നല്‍കാന്‍ താന്‍ ഇല്ലെന്നും വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും തസ്‌ലിക് വ്യക്തമാക്കി.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം