കൊച്ചി|
rahul balan|
Last Updated:
ചൊവ്വ, 3 മെയ് 2016 (17:37 IST)
പെരുമ്പാവൂർ കുറുപ്പംപടിയിൽ നിയമവിദ്യാർത്ഥിനി ജിഷയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. യുവജന സംഘടനകളും വനിതാ സംഘടനകളുമടക്കം വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പി കെ ശ്രീമതി എം പിയുടെ നേതൃത്വത്തില്‍ പൊട്ടക്കുഴി എ കെ ജി പാര്‍ക്കില്‍ ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കും അഞ്ചു മണിക്കും ഇടയിലാണ് കുറുപ്പംപടി വട്ടോലിക്കനാലിനു സമീപത്തെ ഒറ്റമുറിവീട്ടിൽ ജിഷ കൊലചെയ്യപ്പെട്ടത്. ജിഷയുടെ വീട്ടില്‍ നിന്നും ഒരാള്‍ ഇറങ്ങി പോകുന്നത് കണ്ടു എന്ന അയല്‍വാസിയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം