ജിഷയുടെ കൊലപാതകം: അരുംകൊല നടത്തിയ കൊടും കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്ന് വി എം സുധീരന്‍

പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയ്ക്ക് നീതി ലഭിക്കാൻ ആവശ്യമായവ ചെയ്യണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷയത്തില്‍ സുധീരന്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

ജിഷയുടെ കൊലപാതകം, വി എം സുധീര്‍ന് Perumbavoor, Jishas Murder, V M Sudheeran
rahul balan| Last Modified ചൊവ്വ, 3 മെയ് 2016 (21:13 IST)
പെരുമ്പാവൂരിൽ ക്രൂരമായി കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയ്ക്ക് നീതി ലഭിക്കാൻ ആവശ്യമായവ ചെയ്യണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷയത്തില്‍ സുധീരന്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

സമൂഹത്തെ അപ്പാടെ ഞെട്ടിപ്പിച്ചിരിക്കുന്ന സംഭവമാണ് ജിഷയുടെ കൊലപാതകമെന്നും ഈ അരുംകൊല നടത്തിയ കൊടും കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വി എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട അത്യന്തം വേദനാജനകമായ സംഭവം സമൂഹത്തെ അപ്പാടെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഈ അരുംകൊല നടത്തിയ കൊടും കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടി നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണം.
ആ നിര്‍ദ്ധന കുടുംബത്തെ സഹായിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനുണ്ട്.ആ കുടുംബത്തിന്റെ ഭാവി സംരക്ഷണ ചുമതല കെ.പി.സി.സി. ഏറ്റെടുക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :