കോഴിക്കോട്|
WEBDUNIA|
Last Modified ചൊവ്വ, 13 മാര്‍ച്ച് 2012 (18:11 IST)
PRO
PRO
അപകടത്തില്‍ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുന്ന ജഗതി ശ്രീകുമാറിനു ചികിത്സയ്ക്കു വേണ്ട സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ താര സംഘടന അമ്മ നല്‍കുമെന്ന് ഇന്നസെന്‍റ്. ചൊവ്വാഴ്ച കോഴിക്കോട് മിംസ് ആശുപത്രിയില്‍ ജഗതിയെ കണ്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മയിലെ എല്ലാ അംഗങ്ങളെയും സംഘടന ഇന്‍ഷുറന്‍സ് ചെയ്തിട്ടുണ്ട്. ഈ തുക ജഗതിയുടെ ചികിത്സയ്ക്ക് ലഭിക്കും. ഈ തുക കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കില്‍ സഹായിക്കാനും അമ്മ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.