ചെന്നിത്തലയുടെ മന്ത്രിസ്ഥാനം: വിവാദങ്ങളെക്കുറിച്ച്‌ മാധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂവെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : | WEBDUNIA|
PRO
PRO
രമേശ് ചെന്നിത്തലയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് നിലവിലുള്ള വിവാദങ്ങളെക്കുറിച്ച്‌ മാധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂവെന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി. മന്ത്രിസഭാ പുനസംഘടനാ വിഷയം ഘടകകക്ഷികളിലേയ്‌ക്കെത്തിയിട്ടില്ലെന്നും അതുകൊണ്ടാണ്‌ ഇക്കാര്യത്തില്‍ ലീഗ്‌ പ്രതികരിക്കാത്തത്. ചില വിവാദങ്ങള്‍ കലങ്ങിത്തെളിയുമ്പോള്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്‌ ചെയ്യുന്നതെന്നും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്‌ പരിഹരിച്ചുകൊളളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോടെല്ലാം പ്രതികരിച്ച്‌ അന്തരീക്ഷ മലിനീകരണം നടത്താനില്ല. കാളപെറ്റു എന്ന്‌ കേള്‍ക്കുമ്പോഴേ കയറെടുക്കുന്നതല്ല ലീഗിന്റെ സമീപനം. ലീഗിനോട്‌ ആരും ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലെ പ്രശ്‌നങ്ങളില്‍ ലീഗ്‌ മുന്‍കൈ എടുക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :