തിരുവനന്തപുരം|
aparna|
Last Modified വെള്ളി, 28 ജൂലൈ 2017 (07:48 IST)
ശത്രുക്കളെ പോലും ചിരിപ്പിക്കാനുള്ള കഴിവുള്ള മനുഷ്യനായി അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അദ്ദേഹം മരണപ്പെട്ടത്. കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബത്തിന് കൈത്താങ്ങായി മാറിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.
ഉഴവൂരിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ചികിസ്തക്കായി ചിലവാക്കിയ തുകയിലേക്ക് 5 ലക്ഷം രൂപയും, രണ്ട് പെണ്‍മക്കളുടെ പഠനാവശ്യങ്ങള്‍ക്ക് വേണ്ടി പത്ത് ലക്ഷം വീതവും ധനസഹായമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
എതിരാളികളെ പോലും ചിരിപ്പിച്ചിരുന്ന നര്‍മ്മബോധം ആയിരുന്നു ഉഴവൂരിന്റേത്. കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ് യുവിലൂടെയാണ് ഉഴവൂർ വിജയൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.