മധ്യപ്രദേശിലെ ഗ്വാളിയറില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നു വീണു മരിച്ചവരില്‍ മലയാളി ഓഫിസറും. ആലപ്പുഴ ചേര്‍ത്തല സ്വദേശി വിങ് കമാന്റര്‍ രാജി നായരാണ് കൊല്ലപ്പെട്ടത്. സി-130 ജെ വിഭാഗത്തില്‍ പെടുന്ന സൂപ്പര്‍ ഹെര്‍കുലീസ് വിമാനം തകര്‍ന്ന് അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
ഗ്വാളിയറില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. അമേരിക്കയില്‍ നിന്നു വാങ്ങിയ ഈ വിമാനം കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370 കണ്ടെത്തുന്നതിനുള്ള തെരച്ചിലില്‍ പങ്കെടുത്തിരുന്നു. ഉത്തരാഖണ്ഡ് പ്രളയദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിലും ഈ വിമാനം പങ്കെടുത്തിരുന്നു.
വിമാനാപകടം അട്ടിമറിയാണെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ വ്യോമസേന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.