ഗള്‍ഫ് ടിക്കറ്റിന് പൊള്ളിക്കുന്ന നിരക്ക്

ന്യൂഡല്‍ഹി: | WEBDUNIA| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2011 (10:58 IST)
PRO
ഗള്‍ഫിലേക്ക് പോകുന്നത് സെപ്തംബറിലാണോ? എങ്കില്‍ സാധാരണ നിരക്കില്‍ നിന്നും മൂന്നിരട്ടി തുക കൂടുതല്‍ നല്‍കി ടിക്കറ്റ് വാങ്ങാന്‍ തയ്യാറായിക്കൊള്ളൂ.

വിമാനക്കമ്പനികള്‍ സീസണ്‍ കൊയ്ത്ത് ആരംഭിച്ചു കഴിഞ്ഞു. അവധിക്കാലം കഴിഞ്ഞ് നാട്ടില്‍ നിന്ന് മടങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ വിമാനങ്ങളിലും തിരക്ക് വര്‍ദ്ധിച്ചു, ഒപ്പം ടിക്കറ്റ് നിരക്കും. സെപ്തംബറില്‍ ഗള്‍ഫിലേക്ക് പോകുന്നവര്‍ക്ക് ടിക്കറ്റ് ഇനത്തില്‍ 20,000 രൂപ വരെ മുടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് 7,000 രൂപ മുടക്കി സാധാരണ ക്ലാസില്‍ സഞ്ചരിച്ചവര്‍ക്ക് സെപ്തംബറില്‍ 15,000-20,000 രൂ‍പ വരെ മുടക്കി ഉയര്‍ന്ന ക്ലാസില്‍ സഞ്ചരിക്കേണ്ടി വരും.

യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ താഴ്ന്ന ക്ലാസുകളിലെ ടിക്കറ്റുകള്‍ ലഭ്യമല്ലാതായി. ഇതോടെ, അവധികഴിഞ്ഞ് നിശ്ചിതസമയത്ത് ജോലിക്ക് എത്തേണ്ടവര്‍ക്ക് ഉയര്‍ന്ന ക്ലാസുകളിലെ ടിക്കറ്റുകള്‍ എടുക്കേണ്ട അവസ്ഥയാണ്.

സ്കൂള്‍ അവധി, റംസാന്‍, ഓണം എന്നീ അവധികള്‍ ഒരുമിച്ചെത്തിയതാണ് ഗള്‍ഫ് മലയാളികള്‍ കൂട്ടത്തോടെ നാട്ടിലെത്താന്‍ കാരണമായത്. ഇവരെല്ലാം സെപ്തംബര്‍ പകുതിയോടെ മടങ്ങും. ഇത് ടിക്കറ്റിന്റെ ലഭ്യത കുറയ്ക്കുന്നു. സര്‍വീസുകള്‍ കുറവുള്ള സൌദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :